ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ക്ക് പണ ലഭ്യതയുടെ പ്രശ്‌നം ഇല്ലെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരമന്‍. സ്വകാര്യ ബാങ്ക് മേധാവികളുമായും ധനകാര്യ സ്ഥാപാന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നും മന്ത്രിയുടെ പ്രതികരണം.
"പണലഭ്യതയുടെ പ്രശ്‌നമുണ്ടെന്ന് ബാങ്ക് മേധാവികളില്‍ നിന്നോ മറ്റോ താൻ ഇന്ന് കേട്ടിട്ടില്ല. രാജ്യത്ത് അത്തരത്തിലൊരു പ്രശ്‌നവുമില്ല. വായ്പകള്‍ക്ക് സ്ഥിരമായ ഡിമാന്‍ഡുണ്ട്, ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പല മൈക്രോ ഫിനാന്‍സ് കമ്പനികളും ആളുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ ആശങ്ക ഉയര്‍ത്തിയിട്ടില്ല", അവര്‍ പറഞ്ഞു.
രാജ്യത്തെ നിരവധി മൈക്രോ ഫിനാന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. പ്രതിസന്ധിയുള്ളതായി ആരും പറഞ്ഞില്ല. മറിച്ച് വളര്‍ച്ചയുടെ കഥകള്‍ മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്. ഭവന നിര്‍മ്മാണ വായ്പകള്‍ വലിയ ഡിമാന്‍ഡാണെന്നാണ് സ്വകാര്യ ബാങ്കുകള്‍ പറയുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന അടുത്ത രണ്ട് പാദങ്ങള്‍ക്കുള്ളില്‍ കുതിച്ചുയരും. ഉത്സവ സീസണില്‍ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Have not heard of any liquidity crisis as problem-Nirmala Sitharaman
Share this Article
Related Topics