ന്യൂഡല്‍ഹി: ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സെക്ടര്‍-9ല്‍ ഉള്ള ഒരു ജിമ്മിനു പുറത്ത് കാറില്‍നിന്നിറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
മുഖംമൂടി ധരിച്ച അക്രമികള്‍ അദ്ദേഹത്തിനു നേര്‍ക്ക് പത്തിലധികം തവണ വെടിയുതിര്‍ത്തതായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ സംഭവം നടന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. നേരത്തെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
content highlights: Haryana Congress, Vikas Chaudhary Shot Dead
Share this Article
Related Topics