ന്യൂഡല്‍ഹി: ഒരു ദലിത് വിഭാഗക്കാരന്‍ ഇന്ത്യയുടെ അടുത്ത രാഷ്ടപതിയായി സ്ഥാനമേല്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരാള്‍ ജയിക്കും, മറ്റൊരാള്‍ തോല്‍ക്കും. അത് സ്വാഭാവികമാണ്. ആര് ജയിച്ചാലും പ്രസിഡന്റ് ആയി എത്തുന്നത് ഒരു ദലിത് വിഭാഗക്കാരന്‍ ആണെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ദലിത് കാര്‍ഡ് പുറത്തെടുത്തു കൊണ്ടാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി നേരിടാനാണ് മീരാ കുമാറിനെ കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോവിന്ദ് വിജയം ഏതാണ്ട് ഉറപ്പിച്ചെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച് മീരാകുമാറും മത്സര രംഗത്ത് സജീവമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിസ്പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ആണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നതെന്നായിരുന്നു മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മായാവതി അഭിപ്രായപ്പെട്ടത്.
ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാംനാഥ് കോവിന്ദ് ബിജെപിയുടെ ദലിത് മോര്‍ച്ച വിഭാഗം അധ്യക്ഷന്‍ ആയിരുന്നു. ഓള്‍ ഇന്ത്യ കോലി സമാജത്തിന്റേയും അധ്യക്ഷനായി കോവിന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീരാകുമാര്‍ ബിഹാറില്‍ നിന്നുള്ള ദലിത് നേതാവായിരുന്ന ജഗ്ജീവന്‍ റാമിന്റേയും സ്വാതന്ത്ര്യസമര സേനാനി ഇന്ദ്രാണി ദേവിയുടേയും മകളാണ്. ലോകസഭ സ്പീക്കര്‍ സ്ഥാനത്തിരുന്ന ആദ്യ വനിത കൂടിയാണ് മീരാ കുമാര്‍. ഇന്ന് രാവിലെ 11 മണി മുതലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി തുടങ്ങിയത്. ജൂലൈ 20നാണ് വോട്ടെണ്ണല്‍.
Share this Article
Related Topics