ന്യൂഡല്‍ഹി: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. ഇന്ധനവിലയിലുണ്ടായ കേന്ദ്ര ഇടപെടലിന് പുറമേ സംസ്ഥാന തലത്തിലും വിലക്കുറവ് പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നിരക്ക് കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍-ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവാണ് ഉണ്ടായത്.ഇതിനു പുറമേ സംസ്ഥാന തലത്തിലും നികുതി ഇളവ് പ്രാബല്യത്തില്‍ വന്നാല്‍ ഇന്ധനവില കുറയും.വില നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൂല്യവര്‍ധിത നികുതി(VAT) നിര്‍ണായകമാണെന്നിരിക്കെ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം വലിയ ആശ്വാസമാവും ജനങ്ങള്‍ക്ക് നല്‍കുക.
ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം നികുതി കുറയ്ക്കുന്ന ആദ്യ സംസ്ഥാനമാവും ഗുജറാത്ത്.
Share this Article
Related Topics