ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് വിഷയത്തില്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരിയുമായും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായും സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ സര്‍ക്കാര്‍ വ്യത്തങ്ങളില്‍ അതൃപ്തി പുകയുന്നു. സര്‍ക്കാര്‍ അന്വഷണ ഏജന്‍സി തലവന്‍ രാഷ്ട്രീയക്കാരുമായി ചര്‍ച്ച നടത്തുന്നത് അസാധാരണമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.
റഫാല്‍ വിഷയത്തില്‍ ഉള്‍പ്പടെ ശക്തമായി സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തവരാണ് പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ സി.ബി.ഐ ഡയറക്ടറെ കണ്ട് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ സമര്‍പ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തത്.
ഇത്തരത്തിലൊരു മീറ്റിങ് നടന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ സംഭവത്തോട് സര്‍ക്കാറിന് മൃദു സമീപനമായിരിക്കില്ലെന്നും സൂചന നല്‍കി. ഇത്തരം രേഖകള്‍ സാധാരണഗതിയില്‍ സമര്‍പ്പിക്കേണ്ടത് സി.ബി.ഐ ഓഫീസിലാണെന്നും ഡയറക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചതില്‍ ദുരൂഹത ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്തായി സി.ബി.ഐ. ഡയറക്ടറും കേന്ദ്രസര്‍ക്കാരും നല്ല ബന്ധത്തിലല്ല. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടക്കാരനായി അറിയപ്പെടുന്നത്. ഈ രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത അടുത്തിടെ പരസ്യമായിരുന്നു. വര്‍മക്കെതിരേ ആരോപണങ്ങളുന്നയിച്ച് അസ്താന അടുത്തിടെ വിജിലന്‍സ് കമ്മിഷനെ സമീപിക്കുകയും ചെയ്തു. അലോക് വര്‍മയ്ക്ക് അടുത്തവര്‍ഷം ജനുവരി വരെ സര്‍വീസുണ്ട്.
content highlights: Govt 'unhappy' with CBI Director meeting