ഗീതാ ഗോപിനാഥിന്റെ നിയമനം: കേന്ദ്രനേതൃത്വം ഇടപെടില്ല


1 min read
Read later
Print
Share

സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

ന്യുഡല്‍ഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ ഇടപെടില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഗീതാ ഗോപിനാഥ് വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും ഇടപെടേണ്ടതില്ലെന്ന് പി.ബി നിലപാട് എടുത്തുവെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

ഗീതാ ഗോപിനാഥിന്റെ നിയമനത്തിന് എതിരെ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ പരിവര്‍ത്തനമുള്ള വളര്‍ച്ചയുണ്ടാകണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കണമെന്ന് ഗീത ഗോപിനാഥ് വാദിച്ചിരുന്നു. സിപിഎമ്മും ഇടതു കര്‍ഷക സംഘടനകളും ചെറുത്ത് തോല്‍പ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പാക്കണമെന്ന് 2014 ല്‍ അവര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവ അടക്കമുള്ളവ ആയിരുന്നു ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധയായ കണ്ണൂര്‍ സ്വദേശിനി ഗീതയുടെ നിയമനം മുഖ്യമന്ത്രിയുടെ മാത്രം താല്‍പ്പര്യമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതിനിടെ, വി. എസിനെതിരായ പരാതിയില്‍ പി.ബി കമ്മീഷന്‍ ഉടന്‍ യോഗം ചേരാന്‍ ധാരണയായിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017


mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017