ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ആഗോള വിപണയിലെ മാറ്റത്തിനനുസരിച്ച് ദൈനംദിന വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയതായി സൂചന. ആഗോള വിപണയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയില്ല.
വിലകൂട്ടരുതെന്ന് സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ധന വില കുതിച്ചുയരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏപ്രില്‍ 24-നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്.
അതിന് മുമ്പുള്ള എല്ലാ ദിവസങ്ങളിലും വിലയില്‍ ചെറുതും വലുതമായ വിലവ്യത്യാസം ഉണ്ടായിരുന്നു. 24-ന് ശേഷം ആറ് ദിവസമായി പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം ആഗോള വിപണയില്‍ ഈ ദിവസങ്ങളില്‍ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനനുസൃമായിട്ടാണ് നേരത്തെ വിലവര്‍ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണ കമ്പനികളുടേയും സര്‍ക്കാരിന്റേയും വിശദീകരണം. മെയ് 12-നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.
Share this Article
Related Topics