ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്.പുതുക്കിയ വില അര്‍ധരാത്രി നിലവില്‍ വന്നു.
പുതുക്കിയ നിരിക്ക് നിലവില്‍ വരുന്നതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 62.19 ആയും ഡീസലിന് 50.95 ആയും ഉയരും. മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലവര്‍ധനയ്ക്ക് കാരണം.
ഏപ്രില്‍ 16 ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചിരുന്നു. ഏപ്രില്‍ നാലിനാണ് അവസാനമായി പെട്രോളിന് 2.12 രൂപയും ഡീസലിന് 98 പൈസയും വര്‍ധിപ്പിച്ചത്.