മംഗളൂരു: കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഫുഡ് ഡെലിവറി ഗേളും. മംഗളൂരു കോര്‍പ്പറേഷനിലെ മന്നഗുഡ വാര്‍ഡിലാണ്(വാര്‍ഡ് 28) ഫുഡ് ഡെലിവറി ഗേളായി ജോലിചെയ്യുന്ന മേഘ്‌ന ദാസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാരണമായി മേഘ്‌ന ദാസ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാദിവസവും ഒരുപാട് യാത്ര ചെയ്യുന്നതിനാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്നും മേഘ്‌ന പറയുന്നു.
അതേസമയം, കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മേഘ്‌നയുടെ പ്രതികരണം. 'കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ദൈവാനുഗ്രഹത്താല്‍ അത് സംഭവിച്ചു'. വാര്‍ഡില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അതെല്ലാം നല്ലരീതിയില്‍ പരിഹരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മേഘ്‌ന പറഞ്ഞു.
Content Highlights: food delivery girl meghna das contesting as congress candidate in mangalore coporation election
Share this Article
Related Topics