വലയില്‍ കുരുങ്ങിയത് സ്വര്‍ണഹൃദയമുള്ള മീന്‍, വില 5.5 ലക്ഷം: ലോട്ടറിയടിച്ച് സഹോദരന്മാര്‍


1 min read
Read later
Print
Share

ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്‌ളാദമാണ് ഇപ്പോള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു

മുംബൈ: ഭാഗ്യം മീന്‍പിടുത്ത വലയിലും കുരുങ്ങും. സമുദ്രത്തില്‍ വച്ച്‌ ലോട്ടറിയടിച്ച അനുഭവമാണ് ഒരു സഹോദരന്മാര്‍ക്ക് പറയാനുള്ളത്. കാരണം അവര്‍ പിടിച്ച ഒരൊറ്റ മീനിന് കിട്ടിയ വിലയാണ് 5.5 ലക്ഷം.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധനത്തൊഴിലാളികളായ മഹേഷ്-ഭരത് സഹോദരങ്ങളുടെ വലയില്‍ ഞായറാഴ്ച കുരുങ്ങിയത് അപൂര്‍വ്വയിമനം മീനുകളിലൊന്നാണ്. സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ഘോള്‍ മത്സ്യമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. ചെറുതല്ല 30 കിലോഗ്രം ഭാരമുള്ള 'ഘോള്‍' മീനാണ് വലയില്‍ കുടുങ്ങിയത്.

കൈയില്‍ കിട്ടിയത് ഘോള്‍ മീനാണെന്ന് അറിഞ്ഞതോടെ ബോട്ട് കരയിലെത്തുന്നതിന് മുന്നെ വാങ്ങാന്‍ കരയില്‍ വ്യാപാരികള്‍ കാവലായിരുന്നു. 20 മിനിറ്റ് നീണ്ട ലേലത്തില്‍ മീന്‍ വിറ്റുപോയപ്പോള്‍ ആ സഹോദരന്മാരുടെ കീശയിലായത് അഞ്ചര ലക്ഷം രൂപ.

മഹേഷ് മെഹറും സഹോദരന്‍ ഭരതും അവരുടെ ചെറിയ ബോട്ടില്‍ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വീശിയ വലയില്‍ മറ്റ് മീനുകളോടൊപ്പം കുടുങ്ങിയതാണ് ഭാഗ്യം കൊണ്ടു വന്ന ഘോള്‍ മത്സ്യവും.

'സ്വര്‍ണഹൃദയമുള്ള മത്സ്യം' എന്നറിയപ്പെടുന്ന ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. ഔഷധനിര്‍മാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു. ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലുള്ള മീന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്‌.

ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്ളാദമാണ് ഇപ്പോള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന ഇനം മീനാണ് ഘോള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബിജെപി എം.പി സണ്ണി ഡിയോള്‍ പ്രചാരണത്തിന് അധികം തുക ചിലവഴിച്ചുവെന്ന് പരാതി; അയോഗ്യനാക്കിയേക്കും

Jun 19, 2019


mathrubhumi

2 min

മൃണാളിനി സാരാഭായ് അന്തരിച്ചു

Jan 21, 2016


mathrubhumi

1 min

ഷോപിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക് പൗരന്‍ മുന്ന ലഹോരി

Jul 27, 2019