വാജ്‌പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം; സ്മരണാഞ്ജലിയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും


1 min read
Read later
Print
Share

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സ്മാരകമായ സദൈവ് അടലില്‍ എത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു.

ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്‌പേയിയുടെ വളർത്തു മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, പേരമകള്‍ നിഹാരിക തുടങ്ങിയവരും ചരമവാര്‍ഷികദിനത്തില്‍ സദൈവ് അടലില്‍ എത്തിയിരുന്നു.

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 16-നാണ് അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചത്. 1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുന്‍പ് 1996-ല്‍ 13 ദിവസവും 1998 മുതല്‍ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു. ദീര്‍ഘകാലം ലഖ്‌നൗവിനെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ചു.

Content Highlights: first death anniversary of former prime minister atal bihari vajpayee; pm and president paid tribute

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017


mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017