ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി പെരുമാറിയതിന് കനയ്യ കുമാറിനെതിരെ കേസ്


1 min read
Read later
Print
Share

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.

പട്‌ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് കേസ്. പട്‌ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്സിനോടും സുരക്ഷാ ജീവനക്കാരോടും ഇവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

സംഭവത്തില്‍ നടപടിയെടുത്തില്‍ സമരത്തിലേക്ക് പോകുമെന്ന ഡോക്ടര്‍മാരുടെ സംഘടന നിലപാടെടുത്തതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവര്‍ത്തകരും. ഇവര്‍ ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി.

എന്നാല്‍ എ.ഐ.എസ്എഫ് ആരോപണങ്ങള്‍ നിഷേധിച്ചു. സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്എഫ് നേതാവായ കനയ്യകുമാര്‍ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തില്‍ നിന്ന് ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

content highlights: FIR against Kanhaiya Kumar for misbehaving with doctor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഹൈദരാബാദില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു

Nov 17, 2019


mathrubhumi

1 min

75 അപകടങ്ങളില്‍ മരിച്ചത് 40 പേര്‍ മാത്രം; കുറഞ്ഞ അപകട മരണ നിരക്കുമായി റെയില്‍വെ

Sep 9, 2018


mathrubhumi

2 min

തീവണ്ടി അപകടങ്ങള്‍ തുടര്‍ക്കഥ; ആശങ്കയോടെ യാത്രക്കാര്‍

Aug 5, 2015