റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ ദുംകയിലാണ് മാവോവാദികളുമായി ഏറ്റമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ക്ക് വെടിയേറ്റെന്ന് പോലീസ് സൂപ്രണ്ട് വൈ.എസ്. രമേശ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സാഹചര്യം വിലയിരുത്തുകയാണെന്നും പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: encounter with maoists in dumka jharkhand, one jawan killed
Share this Article
Related Topics