മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പു തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും


ശനിയാഴ്ച പന്ത്രണ്ടുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: മഹാരാഷ്ട്രാ, ഹരിയാണാ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നുച്ചയോടെ പ്രഖ്യാപിക്കും. ശനിയാഴ്ച പന്ത്രണ്ടുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളുടെ കാര്യവും ഈ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രാ, ഹരിയാണാ, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് ഇനി ഈ വര്‍ഷം നടക്കാനുള്ളത്. എന്നാല്‍ ജാര്‍ഖണ്ഡ് നിയമസഭ നവംബറിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നത് എന്നതുകൊണ്ടും സുരക്ഷാ കാരണങ്ങല്‍ മുന്‍നിര്‍ത്തിയും ഇവിടുത്തെ തിരഞ്ഞെടുപ്പ് തിയതി മറ്റൊരു അവസരത്തിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന.

content highlights: electon commission to announce dates for maharashtra and hariyana legislative assembly polls

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram