ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത തോല്‍വിയുണ്ടായതിനു പിന്നാലെ കോണ്‍ഗ്രസില്‍ വലിയ അഴിച്ചുപണികള്‍ വേണമെന്ന അഭിപ്രായവുമായി ദേശീയ നേതാവ് ദിഗ്‌വിജയ് സിങ്. തിരഞ്ഞെടുപ്പിലെ ഫലം നിരാശാജനകമായിരുന്നുവെങ്കിലും അപ്രതീക്ഷിതമല്ലായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഞങ്ങള്‍ ആവശ്യത്തിന് ആത്മപരിശോധന നടത്തിയെന്നും ഒരഴിച്ചുപണി അത്യാവശ്യമാണെന്നും സിങ് ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു. പരാജയകാരണങ്ങള്‍ വിശകലനം ചെയ്യും. ജനസേവനത്തിലേക്ക് ശക്തമായി മടങ്ങിവരാന്‍ പാര്‍ട്ടിയെ ദിശമാറ്റിവിടുമെന്നും സിങ് പ്രഖ്യാപിച്ചു.
അസ്സമില്‍ ബി.ജെ.പിയോടും കേരളത്തില്‍ ഇടതുപക്ഷത്തോടും തോറ്റതില്‍ പാര്‍ട്ടി ആത്മപരിശോധ നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിങ് ഇങ്ങനെയൊരു അഭിപ്രായവുമായി രംഗത്തുവന്നത്.
Share this Article
Related Topics