ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ സയിദ് സലാഹുദ്ദീന്റെ 1.22 കോടി വില വരുന്ന 13 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് ജമ്മു-കശ്മീരിലെ വസ്തുവകകള്‍ കണ്ടുകെട്ടിയത്.
കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന് കീഴിലാണ് ഡയറക്ടറേറ്റിന്റെ നടപടി.
ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണമുള്ള ബന്ദിപൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി ഷാ, ജമ്മുകശ്മീര്‍ സ്വദേശികളായ മറ്റ് ആറ് പേരുടേതടക്കമുള്ള വസ്തുക്കളാണ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. എന്‍.ഐ.എ ഇവരുടെ പേരില്‍ യു.എ.പി.എ. അടക്കമുള്ളവ ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി.
കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സാന്നിദ്ധ്യമാണ് ഹിസ്ബുള്‍ വിഭാഗത്തിന്. ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായി ധനസഹായം ചെയ്യുന്നതും ഹിസ്ബുള്‍ വിഭാഗമാണ്. പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ നിന്ന് ജ.കെ.എ.ആര്‍.ടി.(ജമ്മു-കാശ്മീര്‍ അഫക്ടീസ് റിലീഫ് ട്രസ്റ്റ് ) എന്ന പേരില്‍ ഇന്ത്യന്‍ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നു. അതിന് ഐ.എസ്.ഐ, മറ്റ് പാകിസ്താന്‍ തീവ്രവാദ സംഘടനകള്‍ എന്നിവരുടെ മൗനാനുവാദവുമുണ്ട്. - എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: ED attaches 13 assets in terror-funding probe against Hizb chief Salahuddin