പട്‌ന: തിരഞ്ഞെടുപ്പ് പ്രാചരണത്തിനായി ഒരു രൂപവീതം സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനയുമായി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ രംഗത്ത്.
ബിഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി കനയ്യയെ രണ്ടു ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. ഒരു രൂപ വീതമുള്ള സംഭാവന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സാധാരണക്കാരുടെയും ചൂഷണത്തിന് വിധേയരാവുന്നവരുടെയും ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിനെയാണ് കനയ്യ ബഗുസരായിയില്‍ നേരിടുന്നത്.
ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാലസഖ്യം സി.പി.ഐയ്ക്ക് സീറ്റ് നല്‍കിയിരുന്നില്ല. തന്‍വീര്‍ ഹസനാണ് അവിടുത്തെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി. ആര്‍.ജെ.ഡിക്ക് എതിരെയല്ല, ഗിരിരാജ് സിങ്ങിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കനയ്യ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Kanhaiya Kumar, JNU, Loksabha polls
Share this Article
Related Topics