ഹൈദരാബാദ്: നടന്മാരായ കമല്‍ഹാസനും രജനികാന്തിനും മികച്ച രാഷ് ട്രീയക്കാരാകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട മണിശങ്കര്‍ അയ്യര്‍. ഹൈദരാബാദില്‍ നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കവേയാണ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം പറഞ്ഞത്.
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. നമുക്ക് നല്ല മനുഷ്യരെയാണ് ആവശ്യവും. എന്നാല്‍ നല്ല മനുഷ്യര്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നത് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കുന്നതു പോലെ നടക്കാത്ത കാര്യമാണ്- അദ്ദേഹം പറഞ്ഞു.
ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതാണ് എം ജി ആറും ജയലളിതയും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കാരണം. തങ്ങളുടെ രാഷ്ട്രീയ തത്വചിന്തയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ സിനിമയെ ഉപയോഗിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നീച് ആദ്മി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
content highlights: don't think rajanikanth and kamal hasan can become great politicians says manishankar aiyyar
Share this Article
Related Topics