ഭോപ്പാൽ: ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 80കാരിയുടെ മൃതദേഹം നായ്ക്കള്‍ തിന്ന നിലയില്‍ കണ്ടെത്തി. വയോധികയെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സ്ത്രീയുടെ മൃതശരീരം കണ്ടത്. ആശുപത്രിയിലെ മാതൃശിശു വാര്‍ഡിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.
തെരുവില്‍ അലഞ്ഞ് നടന്നിരുന്ന വയോധികയെ അവശനിലയിലായതിനെത്തുടര്‍ന്ന് പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 19നാണ് ഇവരെ കാണാതാവുന്നത്. സ്ത്രീയെ കാണാതായ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് വാര്‍ഡിന് സമീപത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന രോഗികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. നായ്ക്കള്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹത്തിന്റെ പകുതി ഭാഗമാണ് ഇവിടെ കിടന്നിരുന്നത്.
മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നതാകാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവരെങ്ങനെ പുറത്തെത്തി എന്ന കാര്യം വ്യക്തമല്ല. ഇവരെ കാണാതായത് സംബന്ധിച്ച് പോലീസില്‍ ആശുപത്രിക്കാര്‍ പരാതിയൊന്നും നല്‍കിയിരുന്നുമില്ല.
ഗുണ ജില്ലയിലെ മധുസൂദന്‍ഗഥ് സ്വദേശിയായ ബിസ്മില്ല എന്ന പേരിലുള്ള സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തു