അമരാവതി പദ്ധതി: രാജമൗലി ഉപദേശകന്‍ മാത്രമെന്ന് ചന്ദ്രബാബു നായിഡു


1 min read
Read later
Print
Share

ഇംപീരിയല്‍ വാര്‍ മ്യൂസിയം, 50 യുന്‍ പ്ലാസ, സെഞ്ച്വറി ടവര്‍, സൈബര്‍ പോര്‍ട്ട് , ദ ഇന്‍ഡക്സ് തുടങ്ങിവയുടെ ശില്പികളായ

ന്യൂഡല്‍ഹി: അമരാവതി പദ്ധതിയില്‍ രാജമൗലിയെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അമരാവതി പദ്ധതിയുടെ ഉപദേശകന്‍ മാത്രമാണ് രാജമൗലിയെന്ന് മുഖ്യമന്ത്രിയുടെ വ്യക്തമാക്കി.

രാജമൗലി മികച്ച സംവിധായകനാണ്. അമരാവതി പദ്ധതിയുടെ നടത്തിപ്പിന് വ്യത്യസ്തമായ ആശയം നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും ചന്ദ്രബാബു നായിഡു പറഞ്ഞു. കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മികച്ച കമ്പനിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അമരാവതി പദ്ധതിയില്‍ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരത്തിന്റെ രൂപകല്‍പനയും നിര്‍മാണവുമാണ് അമരാവതി പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പുരാതന ക്ഷേത്രനഗരമായ അമരാവതിയുടെ പഴമ നിലനിര്‍ത്തികൊണ്ടുള്ള നിര്‍മാണമാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതിനായുള്ള വ്യത്യസ്തമായ ആശയത്തിനായാണ് മുഖ്യമന്ത്രി പ്രമുഖ സംവിധായകന്‍ എസ്.എസ് രാജമൗലിയെ സമീപിച്ചത്.

അമരാവതി പദ്ധതിയുടെ രൂപകല്‍പ്പനയ്ക്ക് രാജമൗലിയെ ചുമതലപ്പെടുത്തിയത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അമരാവതി പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും പ്രധാന്യമര്‍ഹിക്കുന്ന നിര്‍മാണത്തിന് മുഖ്യമന്ത്രി സിനിമാ സംവിധായകന്റെ സഹായമാണ് തേടിയിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. മുഖ്യമന്ത്രി അനാവശ്യമായി വാസ്തുവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോസ്റ്ററാണ് ദൗത്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്നത്. ഇംപീരിയല്‍ വാര്‍ മ്യൂസിയം (ലണ്ടന്‍), 50 യുന്‍ പ്ലാസ, സെഞ്ച്വറി ടവര്‍ (ജപ്പാന്‍), സൈബര്‍ പോര്‍ട്ട് (ചൈന), ദ ഇന്‍ഡക്സ് (യുഎസ്) എന്നിങ്ങനെ പ്രസിദ്ധമായ പല നിര്‍മിതികള്‍ക്കും പിന്നില്‍ ഫോസ്റ്ററാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അമരാവതി രൂപ കല്‍പ്പന ചെയ്യാന്‍ ഫോസ്റ്ററിലെ വിദഗ്ധ സംഘം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രാജമൗലിയെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

50,000 ഏക്കര്‍ സ്ഥലമാണ് അമരാവതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടത്. ഇതില്‍ 33,000 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017


mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017