ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നയതന്ത്രബന്ധം തടസപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്‌ലാമില്‍നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന ചൈനയുടെ ആവശ്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ഭിന്നതകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നയതന്ത്രബന്ധം തടസപ്പെട്ടിട്ടില്ല.
വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ളവയെ ഇന്ത്യ സമീപിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ബാഗ്ലെ പ്രതികരിച്ചത്.
Share this Article
Related Topics