ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെട്ട ബി.പി.എല്‍ പട്ടികയില്‍. താനും കുടുംബവും പട്ടികയില്‍ ഉള്‍പ്പെട്ട വിവരം സിങ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരുമാണ് നടപടിക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
താനും കുടുംബാംഗങ്ങളും ആദായനികുതി അടയ്ക്കുന്നവരാണെന്നും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള യാതൊരു ആനുകൂല്യങ്ങളും സ്വീകരിച്ചിട്ടില്ല. തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗോവയില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം മാനസികമായി ദാരിദ്രനാണ് ദിഗ് വിജയ് സിങ്ങെന്നും ബിപിഎല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിന് അദ്ദേഹം തന്നെയാണ് ഉത്തരം നല്‍കേണ്ടതെന്നും ബി.ജെ.പി പ്രതികരിച്ചു.
Share this Article
Related Topics