ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തടക്കം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. 50 മുതല്‍ 70 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചൊവ്വാഴ്ച രാത്രി ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റും നല്‍കിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്തടക്കം പൊടിക്കാറ്റ് വീശുന്നതിനിടെയാണ് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. മെയ് രണ്ടിന് രാത്രി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും വീശിയ ശക്തമായ പൊടിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചിരുന്നു. നൂറിലേറെപ്പേരാണ് മരിച്ചത്.
Share this Article
Related Topics