ന്യൂഡല്‍ഹി: മൂന്നു വയസുകാരയ ഇരട്ടക്കുട്ടികള്‍ വാഷിങ്‌മെഷീനില്‍ വീണു മരിച്ചു. വെസ്റ്റ് ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ദാരുണമായ സംഭവം. അമ്മ സോപ്പുപൊടിക്കായി പോയ സമയത്താണ് കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണു മരിച്ചത്. നിഷാന്ത്, നക്ഷ്യ എന്നീ ആണ്‍കുട്ടികളാണ് മരിച്ചത്.
അമ്മ സോപ്പ് പൊടി എടുത്ത് മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ വാഷിങ്‌മെഷീന് സമീപം കളിച്ചുക്കൊണ്ടിരുന്ന ഇരുവരെയും കണ്ടില്ല. വീടു മുഴുവന്‍ തിരഞ്ഞെങ്കിലും നിഷാന്തിനെയും നക്ഷ്യയേയും കണ്ടെത്താനായില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിച്ചു. ഇതിനിടെ വിവരമറിഞ്ഞ വീട്ടിലെത്തിയ ഇവരുടെ അച്ഛന്‍ രവീന്ദര്‍ നടത്തിയ തിരച്ചിലില്‍ വാഷിങ്‌മെഷീനില്‍ മുങ്ങിക്കിടക്കുന്ന ഇരുവരെയും കണ്ടെത്തുകയായിരുന്നു.
ഉടന്‍ സമീപത്തെ ആശുപത്രയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. കുട്ടികള്‍ വാഷിങ് മെഷീന് മുകളില്‍ കയറുകയും കാല്‍ വഴുതി അകത്തേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. സംഭവത്തില്‍ കൂടുല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Share this Article
Related Topics