ചെന്നൈ: മുഖ്യമന്ത്രിയായി ശശികലയെ ജനങ്ങള്‍ക്ക് വേണ്ടെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ശശികല മുഖ്യമന്ത്രിയാകുന്നത് വളരെ ദുഃഖകരമാണ്. ജയലളിതയ്ക്കൊപ്പം 33 വര്‍ഷം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. ഈ മാസം 24ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ദീപ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ജയലളിതയെ കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ അനുവദിച്ചില്ല. മരണം സംബന്ധിച്ച് ആശുപത്രിയുടെ ഭാഗത്തുനിന്ന് ശരിയായ വിശദീകരണം നല്കാന് ഇതുവരെ തയ്യാറായിട്ടില്ല. പൂര്‍ണമായ വിവരങ്ങള്‍ നല്കാന് ആശുപത്രി അധികൃതര്‍ തയ്യാറാകണമെന്നും ദീപ പറഞ്ഞു.