അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വെസ്റ്റ് ത്രിപുര ജില്ലാ പോലീസ് മേധാവി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'വേള്‍ഡ് ആന്റി കമ്യൂണിസ്റ്റ് കൗണ്‍സിലിനു'വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. മണിക് സര്‍ക്കാരിനെ വധിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സൈബര്‍ പോലീസ് ശ്രമം തുടങ്ങി.
മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സന്ദേശം തമസ്‌കരിക്കാന്‍ ഓള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും ശ്രമിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 12 ന് മുഖ്യമന്ത്രിയുടെ പ്രസംഗം ദൂരദര്‍ശനും എ.ഐ.ആറും റെക്കോര്‍ഡ് ചെയ്തുവെങ്കിലും പ്രസംഗത്തില്‍ മാറ്റംവരുത്താതെ അത് സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് പിന്നീട് അറിയിച്ചുവെന്ന് ത്രിപുര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
Share this Article
Related Topics