ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെയും വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡല്‍ഹി മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്ന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. രാജ്യദ്രോഹ മനോഭാവം പ്രകടിപ്പിക്കുന്ന കനയ്യയുടെയും ഉമര്‍ഖാലിദിന്റെയും തലവെട്ടണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. ബാഗില്‍നിന്ന് ഒരു തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കത്തിന്റെ ഉറവിടത്തെപ്പറ്റി ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസം കനയ്യ കുമാറിന് നേരെ നാഗ്പുരില്‍ ആക്രമണം നടന്നിരുന്നു. അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കനയ്യയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. കനയ്യകുമാര്‍ സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ പിന്നീട് അനുസ്മരണ ചടങ്ങ് നടക്കുന്ന വേദിയിലും കയറി ബഹളം വച്ചു. ഒരാള്‍ കനയ്യക്ക് നേരെ ചെരിപ്പെറിഞ്ഞു. 'കനയ്യകുമാര്‍ മൂര്‍ദാബാദ്' വിളികളോടെയായിരുന്നു പ്രതിഷേധം.
Share this Article
Related Topics