വഴി വേലികെട്ടിയടച്ചു; മൃതദേഹം പാലത്തില്‍നിന്ന് കെട്ടിയിറക്കി വെല്ലൂരിലെ ദലിത് വിഭാഗക്കാര്‍


2 min read
Read later
Print
Share

മൃതദേഹങ്ങൾ പാലത്തിൽ നിന്ന് 20 അടിയോളം ഉയരമുള്ള പാലത്തിൽ നിന്ന് ഇത്തരത്തിൽ കയറിൽ കെട്ടിയിറക്കുകയാണ് ചെയ്യാറുള്ളത്.

വെല്ലൂര്‍ (തമിഴ്‌നാട്): മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുള്ള നദിക്കരയിലേക്ക് കടക്കാന്‍ വഴിയില്ലാത്തതിനാല്‍ മൃതദേഹം കയറില്‍ കെട്ടിത്തൂക്കിയിറക്കി വെല്ലൂരിലെ ദലിത് വിഭാഗക്കാര്‍. നദിക്കരയിലേക്കുള്ള വഴി സ്ഥലം ഉടമകളായ 'ഉന്നത ജാതിക്കാര്‍' വേലികെട്ടി അടച്ചതോടെയാണ് വര്‍ഷങ്ങളായി മൃതദേഹങ്ങള്‍ കയറില്‍ കെട്ടിയിറക്കേണ്ടി വരുന്നതെന്ന് അവര്‍ പറയുന്നു.

വെല്ലൂരില്‍ അപകടത്തില്‍ മരിച്ച കറുപ്പന്റെ മൃതദേഹം ഇത്തരത്തില്‍ പാലത്തില്‍ നിന്ന് കെട്ടിയിറക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നദിക്കരയിലേക്ക് എത്താനുള്ള വഴി വേലികെട്ടി അടച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. 'പാലത്തിന്റെ അരികിലായി താഴേക്കിറങ്ങാന്‍ പടവുകളുണ്ട്. ഞങ്ങള്‍ അതുവഴി ഇറങ്ങും. പക്ഷേ മൃതദേഹം അതുവഴി ഇറക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ശ്മശാനമോ നദിക്കരയിലേക്കെത്താന്‍ റോഡോ വേണം'- മരിച്ച കറുപ്പന്റെ ബന്ധുക്കള്‍ പറയുന്നു.

50 ലധികം ദലിത് കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. സ്വാഭാവികമായ മരണങ്ങളില്‍ മൃതദേഹം കുഴിച്ചിടുകയാണ് ചെയ്യുന്നത്. അല്ലാത്ത സംഭവങ്ങളിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൃതദേഹങ്ങള്‍ 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് ഇത്തരത്തില്‍ കയറില്‍ കെട്ടിയിറക്കുകയാണ് ചെയ്യാറുള്ളത്.

അതേ സമയം ഈ പ്രദേശങ്ങളിലൊന്നും അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആവശ്യം ഇതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നദിക്കരയിലുള്ള സ്ഥലങ്ങള്‍ 'ഉയര്‍ന്ന' ജാതിയില്‍പ്പെട്ടവരുടെ ഉടമസ്ഥതയിലാണെന്നും വഴി അടച്ചത് പ്രദേശത്തെ ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും മരിച്ച കറുപ്പന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഹിന്ദുക്കള്‍ക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലമുണ്ട് എന്നിരിക്കെ അവിടെ തങ്ങള്‍ക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള അനുമതിയില്ലെന്നും അവര്‍ പറയുന്നു.

അതേസമയം മൃതദേഹം സംസ്‌കരിക്കുന്നത് നദിക്കരയിലാണെന്നും ആ പ്രദേശങ്ങള്‍ വ്യക്തികളുടെ ഉടമസ്ഥതയില്‍ അല്ലെന്നും ജില്ലാ കളക്ടര്‍ എ ഷണ്‍മുഖ സുന്ദരം വ്യക്തമാക്കി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇവര്‍ക്ക് നദിക്കരയില്‍ ഭൂമി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

Content Highlights: Dalits body off from Tamil nadu Vellore after denied road access for cremation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അസാധു നോട്ടുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

Apr 27, 2017


mathrubhumi

1 min

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ എ.ബി.വി.പി.ക്ക്; ഒരു സീറ്റില്‍ എന്‍.എസ്.യു.ഐ

Sep 13, 2019


mathrubhumi

1 min

ഐ.എസ്.ഐക്കുവേണ്ടി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് ദിഗ്‌വിജയ് സിങ്

Sep 1, 2019