ജയ്പുർ: കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിര്‍മ്മാണ സഭ പരിശോധിക്കണം. സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.
പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി അനുവദിക്കരുത്". ഇക്കാര്യത്തില്‍ പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
content highlights: Culprits booked underPOCSO Act should not be given the right to file a mercy plea
Share this Article
Related Topics