മുംബൈ: മുംബൈ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള ഓടയില്‍ നിന്നും നാല് അടി നീളമുള്ള മുതലയെ പിടികൂടി. മുംബൈയുടെ കിഴക്കന്‍ മേഖലയായ മുളണ്ടില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരമാണ് മുതലയെ കണ്ടെത്തിയത്.
മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനപാലകര്‍ എത്തി ഇതിനെ പിടികൂടുകയായിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട് പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്. 4.4 അടി നീളമുള്ള മുതലയ്ക്ക് 8.8 കിലോഗ്രാം ഭാരവുമുണ്ട്.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പരിസരവാസികളാണ് ആദ്യം മുതലയെ കണ്ടത്. തുടര്‍ന്ന് മൃഗസംരക്ഷണ സംഘടനയായ റെസ്‌ക്യുഗ് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് വെല്‍ഫെയര്‍(ആര്‍എഡബ്ല്യുഡബ്ല്യു) സംഘടനയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ആര്‍എഡബ്ല്യുഡബ്ല്യു മേധാവി പവന്‍ ശര്‍മ അറിയിച്ചു.
മുംബൈയിലെ ഗാന്ധി നാഷണല്‍ പാര്‍ക്കിലെ തുള്‍സി, വിഹാര്‍ തടാകങ്ങളിലാണ് മുതലകള്‍ ഉള്ളത്. എന്നാല്‍, മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ഇവ ഒഴുകി പുറത്ത് എത്താറുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തില്‍ പുറത്തെത്തിയതാവാം ഈ മുതലയെന്നാണ് ആര്‍എഡബ്ല്യുഡബ്ല്യു പറയുന്നത്.
Share this Article
Related Topics