ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് നേരെ ആക്രമണം. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിന്റെ പേരില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ശര്‍മയുടെ തലയ്ക്ക് പിന്നിലാണ് ആക്രമി മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമത്തില്‍ ശര്‍മയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ആനന്ദ് ശര്‍മയെ അക്രമിച്ചത് എബിവിപി പ്രവര്‍ത്തകനാണെന്ന് സ്റ്റുഡന്റസ് യൂണിയന്‍ ആരോപിച്ചു.
അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഫിബ്രവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണം എബിവിപി തടഞ്ഞത് ക്യാമ്പസില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
Share this Article
Related Topics