മെയ്ക്ക് ഇന്‍ ഇന്ത്യയില്‍നിന്ന് റേപ് ഇന്‍ ഇന്ത്യയിലേക്ക്; മോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എംപി


കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് പ്രധാനമന്ത്രിക്കെതിരെ സഭയില്‍ തുറന്നടിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്‌ അധീര്‍ രഞ്ജന്‍ ചൗധരിയാണ് പ്രധാനമന്ത്രിക്കെതിരെ സഭയില്‍ തുറന്നടിച്ചത്.

എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്‌നത്തില്‍ മാത്രം നിശബ്ദനാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍നിന്ന് രാജ്യം റേപ് ഇന്‍ ഇന്ത്യയിലേക്ക് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

തെലങ്കാന, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധീര്‍ രഞ്ജന്‍ ചൗധരി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സഭയില്‍ സംസാരിച്ചത്. ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെയും രാജ്യവ്യാപകമായി കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ, തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു.

Content Highlights: congress leader adhir ranjan chaudhary says make in india to rape in india

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram