ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത്കുഞ്ജില്‍ കോംഗോ പൗരനെ അജ്ഞാതര്‍ അടിച്ചുകൊന്നു. ഒലിവിയ(23) എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വീട്ടിലേക്ക് പോകും വഴി ചിലരുമായി ഒലിവിയ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്കും മുഖത്തും പരിക്കേറ്റ യുവാവിന്റെ മരണം ആശുപത്രിയില്‍ വച്ചാണ് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
യുവാവിനെ പിന്തുടര്‍ന്ന് ആക്രമിക്കുകകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. വംശീയമായ ആക്രമണമാണോ അതോ മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
Share this Article