To advertise here, Contact Us



സിവില്‍ സര്‍വീസ് പരീക്ഷയിലെ തോല്‍വി; അക്രമാസക്തനായ യുവാവിനെ വെടിവെച്ച് കൊന്നു


1 min read
Read later
Print
Share

മാതാപിതാക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ ചുമരില്‍ തൂക്കിയിട്ടിരുന്ന വാളെടുത്ത് ബല്‍വീന്ദര്‍ സിങ് മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കരിംനഗര്‍ (ആന്ധ്രാപ്രദേശ്) : സിവില്‍ സര്‍വീസ് പരീക്ഷയിലെ പരാജയത്തെത്തുടര്‍ന്ന് മനോനില തെറ്റി അക്രമാസക്തനായ ഇലക്ട്രോണിക്‌സ് എഞ്ചിനീയറെ പോലിസ് വെടിവെച്ച് കൊന്നു. ആന്ധ്രപ്രദേശിലെ കരിംനഗറില്‍ സിഖ് വംശജനായ ബല്‍വിന്ദീര്‍ സിങാണ് (28) മരിച്ചത്.

To advertise here, Contact Us

ചൊവ്വാഴ്ച രാവിലെ 6.30ന് നാട്ടുകാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മാതാപിതാക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ ചുമരില്‍ തൂക്കിയിട്ടിരുന്ന വാളെടുത്ത് ബല്‍വീന്ദര്‍ സിങ് മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബല്‍വീന്ദറിന്റെ അച്ഛന് തലയ്ക്കും അമ്മയ്ക്ക് അടിവയറ്റിലും ഗുരുതരമായി മുറിവേറ്റു. മകന്റെ അപ്രതീക്ഷിതമായ അക്രമത്തില്‍ ഭയചികിതരായ മാതാപിതാക്കള്‍ വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍ ഇരുവരെയും പിന്തുടര്‍ന്ന് ബല്‍വീന്ദര്‍ ആക്രമണം തുടരുകയായിരുന്നു. ഇരുവരും ബോധരഹിതരായപ്പോള്‍ ബല്‍വീന്ദര്‍ വാളുമായി തെരുവിലിറങ്ങി നാട്ടുകാര്‍ക്കു നേരെ അക്രമം നടത്തി. റോഡില്‍വെച്ച് ഒരു ഓട്ടോഡ്രൈവറെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും അക്രമിക്കാന്‍ ശ്രമിച്ചു.

ബല്‍വീന്ദറിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് പരിസരവാസികള്‍ വിവരം പോലീസിനെ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് കോണ്‍സറ്റബിള്‍ ബല്‍വീന്ദറിനെ കീഴടക്കാന്‍ ശ്രമിക്കവെ വെട്ടേറ്റു. പിന്നീട് സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥനുമായി ഏറ്റുമുട്ടവെ ബല്‍വീന്ദറിന്റെ കൈയില്‍ നിന്ന് വാള്‍ താഴെ വീണു. ഈ സമയത്ത് പോലീസ് ബല്‍വീന്ദറിനെ വെടിവെക്കുകയായിരുന്നു. അടുത്തുളള ആസ്പത്രയില്‍ എത്തിച്ച ബല്‍വീന്ദര്‍ അവിടെ വെച്ചാണ് മരിച്ചത്.

ബല്‍വീന്ദര്‍ സിങ് ഇലക്ടോണിക്സ് എഞ്ചിനീയറായി ബെംഗ്ലരൂവില്‍ ജോലി ചെയ്ത് വരികയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുയിരുന്നുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ മാനസിക വിഷമത്തെതുടര്‍ന്ന് അസ്വഭാവിക പെരുമാറിയ ബല്‍വീന്ദറിനെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി എസ്.പി. രാമരാവു പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കോണ്‍ഗ്രസ് ആരുമായി സഖ്യം ഉണ്ടാക്കിയാലും അന്തിമവിജയം ബിജെപിക്ക്- അനില്‍ വിജ്

Nov 7, 2017


mathrubhumi

1 min

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍

May 9, 2015


mathrubhumi

2 min

പ്രധാനമന്ത്രിയുടെ ധനകാര്യം ഇനി ഇവര്‍ നിയന്ത്രിക്കും

Sep 26, 2017


mathrubhumi

1 min

വിവാഹമോചനം: ആറുമാസത്തെ 'പുനര്‍വിചിന്തന സമയം' ഇനി നിര്‍ബന്ധമാകില്ല

Sep 12, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us