To advertise here, Contact Us



പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍; ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് അമിത് ഷാ


1 min read
Read later
Print
Share

പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്.

To advertise here, Contact Us

പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു.

ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നിങ്ങളെ ചിലര്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: citizenship amendment bill tables in rajya sabha, amit shah says the bill is not against muslims

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കോണ്‍ഗ്രസ് ആരുമായി സഖ്യം ഉണ്ടാക്കിയാലും അന്തിമവിജയം ബിജെപിക്ക്- അനില്‍ വിജ്

Nov 7, 2017


mathrubhumi

1 min

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍

May 9, 2015


mathrubhumi

1 min

വിവാഹമോചനം: ആറുമാസത്തെ 'പുനര്‍വിചിന്തന സമയം' ഇനി നിര്‍ബന്ധമാകില്ല

Sep 12, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us