ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി.
വിവോ, ഓപ്പോ, ഷിവോമി. ജിയോണി തുടങ്ങിയവ ഉള്‍പ്പെടെ 21 കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍ക്കാര്‍ വിശദീകരണം ചോദിച്ച് കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തത്
ഫോണുകളില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പറുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
ആപ്പിള്‍, സാംസങ്, ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് എന്നീ കമ്പനികളും ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഫോണുകളിലെ സുരക്ഷയെ സംബന്ധിച്ച വിവരം നല്‍കാന്‍ ഓഗസ്റ്റ് 28 വരെയാണ് കമ്പനികള്‍ക്ക് സമയം നല്‍കിയിട്ടുള്ളത്. മന്ത്രാലയവും ഇതേക്കുറിച്ച് അന്വേഷണം നടത്തും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Share this Article