സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ബാഘേല്‍ സര്‍ക്കാര്‍


അധികാരത്തിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി തിരികെ നല്‍കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

റായ്പുര്‍: ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് വ്യവസായശാല തുടങ്ങാന്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ഏറ്റെടുത്ത ഭൂമിയാണ് പദ്ധതി നടപ്പാവാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് മടക്കി നല്‍കാന്‍ ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അധികാരത്തിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ നീങ്ങുന്നത്‌.

ഭൂമി തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്പേ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത ശേഷം അടുത്ത ചൊവ്വാഴ്ചയാകും ക്യാബിനറ്റ് യോഗം നടക്കുക.

സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. 2005ല്‍ അന്നത്തെ ബി ജെ പി സര്‍ക്കാരാണ് ബസ്തര്‍ ജില്ലയിലെ ലോഹന്ദിഗുദാ മേഖലയില്‍ സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാര്‍ ഒപ്പിട്ടത്. 2008ലാണ് ഭൂമി ഏറ്റെടുത്തത്‌.

പത്ത് ഗ്രാമങ്ങളില്‍നിന്നായി 1764 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്.

content highlights: Chhattisgarh govt plans to return land aquired from tribal farmers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram