ബദോഹി/ഉത്തര്‍പ്രദേശ്: കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രാമരാജ്യത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കി ആ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യു.പി ഗവര്‍ണര്‍ രാം നായിക്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായാണ് ഇരു സര്‍ക്കാരുകളുടേയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സ്വപ്‌നം കണ്ടത് ആ ആശയമായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് സാക്ഷാത്കരിക്കപ്പെടുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പൗരനേയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തി വരുന്നതെന്ന് രാം നായിക് പറഞ്ഞു. രാമരാജ്യമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം എത്രയും വേഗം നടപ്പാവും.
പ്രജാപിതാ ബ്രഹ്മകുമാരീസ് ഐശ്വര്യ വിശ്വ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാം നായിക്. അയോധ്യയില്‍ അടുത്തിടെ നടന്ന ദീപോത്സവത്തിനെ നായിക് പ്രകീര്‍ത്തിക്കുകയും ചെയ്തു.
"പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേതൃത്വം നല്‍കിയ ദീപോത്സവം രാജ്യത്തിനുള്ളില്‍ മാത്രമല്ല ലോകമൊട്ടാകെയുള്ള ജനങ്ങളെ ആകര്‍ഷിച്ചു". രാം നായിക് പറഞ്ഞു.
Share this Article
Related Topics