ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനറിക് മരുന്ന് ശാലകള്‍ ആരംഭിക്കാനൊരുങ്ങുന്നു. അവശ്യ മരുന്നുകള്‍ അനായാസവും കുറഞ്ഞ നിരക്കിലും ലഭ്യമാക്കാനാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ അറിയിച്ചു.
ഈ പദ്ധതിയിലൂടെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് മറ്റ് മേഖലകളിലേക്കു കൂടി വ്യാപിക്കാന്‍ അവസരമൊരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രിലയത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ കീഴിലായിരിക്കും പെട്രോള്‍ പമ്പുകളില്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കുന്നത്.
പെട്രേള്‍ പമ്പുകള്‍ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനായി എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡുമായി ധാരണയായതായും മന്ത്രി അറിയിച്ചു.
യോഗ്യത നേടിയ ഫാര്‍മസിസ്റ്റുമാരുടെ അഭാവമാണ് പദ്ധതി നീളാന്‍ കാരണമായി ചുണ്ടിക്കാട്ടുന്നത്. ഓരോ മെഡിക്കല്‍ സ്‌റ്റോറിലും ഒരു ഫാര്‍മസിസ്റ്റ് വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലും ഈ നിയമം നടപ്പാക്കാറില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയായതിനാല്‍ ഈ മരുന്നു ശാലകളില്‍ ഫാര്‍മസിസ്റ്റുമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനസേവനത്തിനു പുറമെ വലിയ ഒരു തൊഴിലവരസരവുമാണ് ഈ പദ്ധതി വഴി ലക്ഷ്യമാക്കുന്നത്.
Share this Article
Related Topics