ന്യൂഡല്‍ഹി: ഫീസ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷവാസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. വന്‍ പോലീസ് സന്നാഹമാണ് മാര്‍ച്ച് തടയുന്നതിനായി വിന്യസിച്ചിട്ടുള്ളത്.
ഇതിനിടെ ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുമ്പാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.
മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി.എസ്.ചൗഹാന്‍, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്‌നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
Content Highlights: Centre Forms Panel on JNU Fee Hike to Pacify Students-Protest March to Parliament