ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായി ഒതുങ്ങുന്നതല്ലെന്ന് സൂചന. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചോര്‍ന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കിയ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ബിഹാറില്‍ നിന്നാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുള്ളത് 10-ാം ക്ലാസ് വിദ്യാര്‍ഥികളെയാണ്.
ഇവരെ ജുവനൈല്‍ ഹോമില്‍ റിമാന്‍ഡ് ചെയ്തുവെന്നാണ് ജാര്‍ഖണ്ടിലെ ചത്ര പോലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് കോച്ചിങ് സെന്റര്‍ അധ്യാപകരെ ചോദ്യം ചെയ്താല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബിഹാറിലും ചോര്‍ന്ന ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ജാര്‍ഖണ്ഡില്‍ അന്വേഷണം നടക്കുന്നത്.
Content Highlights: CBSE Question Paper leak, Jharkhand, Bihar,Police Arrest three persons, 9 Students Detained
Share this Article
Related Topics