മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്


1 min read
Read later
Print
Share

പ്രജ്ഞാസിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയത് ജനങ്ങളുടെ വികാരം മുതലെടുക്കാനാണെന്നും യെച്ചൂരി പറഞ്ഞിരുന്നു

ഭോപാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബാരാംദേവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനക്കെതിരേ യെച്ചൂരി നല്‍കിയ മറുപടി പ്രസംഗമാണ് പരാതിക്ക് വഴിവെച്ചത്.

ഹിന്ദുക്കളാരും അക്രമകാരികളല്ലെന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണെന്ന തരത്തില്‍ യെച്ചൂരി നല്‍കിയ മറുപടിയാണ് പരാതിക്കിടയാക്കിയത്.

''ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ പറയുന്നത്. രാജ്യത്ത് ഒട്ടേറെ രാജാക്കന്‍മാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നവരാണ്. എന്നിട്ടും ഹിന്ദുക്കള്‍ക്ക് അക്രമാസക്തരാവാന്‍ പറ്റില്ല എന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. അക്രമത്തില്‍ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെയല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്''- എന്നായിരുന്നു വിവാദമായ യെച്ചൂരിയുടെ പ്രസംഗം.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയായശേഷമാണ് രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി. തിരിച്ചുവരുന്നതെന്നും പ്രജ്ഞാസിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയത് ജനങ്ങളുടെ വികാരം മുതലെടുക്കാനാണെന്നും യെച്ചൂരി പറഞ്ഞിരുന്നു

content highlights: case filed against Yechury for hurting religious sentiments

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പാര്‍ലമെന്റ് ആക്രമണ വാര്‍ഷികം: വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Dec 14, 2015


mathrubhumi

1 min

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേത്, ഒരുനാള്‍ നമ്മുടെ നിയന്ത്രണത്തിലാകും - വിദേശകാര്യമന്ത്രി

Sep 17, 2019


mathrubhumi

1 min

പൗരത്വ ഭേദഗതി ബില്‍: അസം ഗണപരിഷത് ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചു

Jan 8, 2019