അഹമ്മദാബാദ്: ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം. ഗുജറാത്തില്‍ ബിജെപിയും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. ഗുജറാത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപിയുടെ കുന്‍വര്‍ജി ബവാലിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 19985 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
2017-ല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് ജയിച്ച കുന്‍വര്‍ജി ബവാലിയ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ജൂലായില്‍ ഇയാളെ വിജയ് രൂപാണി സര്‍ക്കാറിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് കുന്‍വര്‍ജി ബവാലിയ.
ഗുജറാത്തില്‍ ബിജെപി, ജാര്‍ഖണ്ഡ് പാര്‍ട്ടി എന്നിവരെ പരാജയപ്പെടുത്തി കൊലെബിറ സീറ്റ് കോണ്‍ഗ്രസ് 15 വര്‍ഷത്തിന് ശേഷം തിരിച്ചുപിടിച്ചു. 9658 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നമന്‍ വിക്‌സാല്‍ കൊങ്കാടിയുടെ വിജയം. ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എയായിരുന്ന ഇനോസ് ഇക്കയെ ഒരു കൊലപാതക കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ജാര്‍ഖണ്ഡിലെ പ്രധാന പ്രതിപക്ഷമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടേതടക്കം പിന്തുണ കോണ്‍ഗ്രസിനായിരുന്നു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.
Content Highlights: By-election results, Congress wins in Kolebira, BJP in Jasdan
Share this Article