മുംബൈ: കാലാവധി പൂര്‍ത്തിയാക്കാതെ സഞ്ജയ് ദത്ത് ജയില്‍ മോചിതനായതില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ താരത്തിന് ജയിലിലേക്കു തന്നെ തിരിച്ചു പോകേണ്ടി വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.
ശിക്ഷാകാലാവധി മുഴുവനായി അനുഭവിക്കുന്നതിന് മുമ്പ് സഞ്ജയ്ദത്ത് ജയില്‍ മോചിതനായ വിഷയത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.
ദത്തിന്റെ മോചനം നിയമവിധേയമായല്ല നടന്നതെങ്കില്‍, തിരികെ ജയിലില്‍ അടയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നല്ല നടപ്പു പരിഗണിച്ചാണ് അഞ്ചുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാകുന്നതിന് എട്ടുമാസം മുമ്പ് ദത്ത് ജയില്‍ മോചിതനായത്.
നല്ല നടപ്പ് അനുവദിക്കാന്‍ അടിസ്ഥാനമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലാണ്് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലാവധിക്കുള്ളില്‍ തന്നെ പല കാരണങ്ങളുടെ പേരില്‍ ദത്തിന് ഇടയ്ക്കിടയ്ക്ക് ജയിലിനു പുറത്തെത്താന്‍ അനുമതി ലഭിച്ചിരുന്നു. ഇത് വി ഐ പി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Share this Article
Related Topics