ബെംഗളൂരു: ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കര്‍ണാടകയില്‍നിന്നുള്ള ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ്.
എല്‍ ടി ടി ഇയാണ് പദ്ധതി ആവിഷ്‌കരിച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്നല്ല അദ്ദേഹം മരിച്ചത്. ആരും അങ്ങനെ വിശ്വസിക്കുന്നില്ല. എന്തിന്, ഞാന്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. മോദിയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. പക്ഷെ അദ്ദേഹം രാജീവ് ഗാന്ധിക്കെതിരെ സംസാരിക്കേണ്ടിയിരുന്നില്ല- ശ്രീനിവാസ പ്രസാദ് പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തയാളാണ് രാജീവ് ഗാന്ധി. രാഷ്ട്രീയത്തിലെ ഉന്നതശീര്‍ഷനായ വാജ്‌പേയിയെ പോലുള്ളവര്‍ രാജീവ് ഗാന്ധിയെ കുറിച്ച് നിരവധി നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസ റാവു കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.
content highlights: narendra modi, rajiv gandhi, srinivasa prasad, modi remark on rajiv gandhi