ഭോപ്പാല്‍: സെക്‌സ് റാക്കറ്റ് നടത്തിയ മധ്യപ്രദേശിലെ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ പട്ടിക ജാതി കോ-ഓര്‍ഡിനേറ്റര്‍ നീരജ് ഷാക്യയെയാണ് ഭോപ്പാല്‍ പോലീസിന്റെ സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് നീരജ് ഷാക്യയെ ബിജെപി പുറത്താക്കി.
നീരജിനെയും മറ്റ് എട്ടുപേരെയും വെള്ളിയാഴ്ച രാത്രിയാണ് ഭോപ്പാലിലെ ഇ-7 പ്രദേശത്തുള്ള ഫ്‌ളാറ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്. എട്ട് യുവതികളെ പോലീസ് മോചിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ആകര്‍ഷിക്കുകയും പിന്നീട് വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്ന് സൈബര്‍ സെല്‍ എസ്.പി ശൈലേന്ദ്ര ചൗഹാന്‍ പറഞ്ഞു.
പ്രധാനമായും ഉത്തരേന്ത്യയുടെ കിഴക്കന്‍ മേഖലയില്‍നിന്നും തെക്കേ ഇന്ത്യയില്‍നിന്നുമുള്ള യുവതികളെയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ബയോഡാറ്റകളില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച് ഫോണില്‍ ബന്ധപ്പെടുകയും ഭോപ്പാലിലെത്തിക്കുകയുമാണ് രീതി. നിരവധി യുവതികളുടെയും ചില പ്രമുഖ വ്യക്തികളുടെയും ഫോണ്‍ നമ്പറുകളും ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
നീരജ് ഷാക്യയെ പുറത്താക്കിയതായും അയാളുമായി പാര്‍ട്ടിക്ക് ഒരുവിധത്തിലുള്ള ബന്ധവുമില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
Share this Article
Related Topics