ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപി പിന്തുണയോടെ അധികാരത്തില്‍ തുടരുന്ന ജെഡിയുവിനെ എന്‍ഡിഎയുടെ ഭാഗമാകാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ക്ഷണിച്ചു. കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് അമിത് ഷാ എന്‍ഡിഎയുടെ ഭാഗമാകാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്.
19 ന് പട്നയില്‍ നടക്കാന്‍ പോകുന്ന എന്‍ഡിഎയുടെ ദേശീയ എക്സിക്യൂട്ടീവ് സമ്മേളനത്തില്‍ ജെഡിയു ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് റാങ്കിലുള്ള മന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് ശേഷം തീരുമാനിക്കപ്പെടും.
അതേസമയം ജെഡിയുവില്‍ നിതീഷ്‌കുമാറും ശരത് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്. ശരദ് യാദവിനെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും ജെഡിയു നീക്കിയിരുന്നു. എന്നാല്‍ ജെഡിയു നേതാക്കളില്‍ ഭൂരിപക്ഷം പേരും ശരദ് യാദവിനൊപ്പമില്ലമില്ല എന്ന കണക്കുകൂട്ടലിലാണ് നിതീഷ്‌കുമാര്‍.
കഴിഞ്ഞ മാസമാണ് ബീഹാറിലെ മഹാസഖ്യവുമായി ബന്ധം വിച്ഛേദിച്ച് നിതീഷ്‌കുമാര്‍ ബിജെപി പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചത്.
Share this Article
Related Topics