കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപി നേതാവും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം. ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ജോയ് പ്രകാശിന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.
കൂട്ടംചേര്‍ന്ന് ജോയ് പ്രകാശിനെ ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ചവിട്ടിവീഴ്ത്തി സമീപത്തെ കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അക്രമികളെ പിന്തിരിപ്പിച്ചത്.
ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായ ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.
Content Highlights: bjp bengal vice president joy prakash majumdar attacked by trinamool workers
Share this Article
Related Topics