കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനയ്യകുമാറിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ കനയ്യകുമാര്‍ ഐഎസ് ഭീകരരുടെ ഏജന്റാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തകനാണെന്നും ആരോപിച്ചാണ് നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ കനയ്യയ്ക്കു നേരെ ചീമുട്ടയെറിഞ്ഞത്.
ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ കൂടി നേതൃത്വം നല്‍കുന്ന റാലിയില്‍ പങ്കെടുക്കുകയായിരുന്നു കനയ്യ കുമാറും സംഘവും. റാലി മിഡ്നാപ്പൂരിലെ സ്പോര്‍ട്സ് കോപ്ലംക്സിലെത്തിയതോടെ ബിജെപി ഓഫീസില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകര്‍ റാലിക്കു നേരെ ഇരച്ചെത്തി. കനയ്യ കുമാറിനെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ത്രിവര്‍ണ പതാകയുമേന്തിയ പ്രവര്‍ത്തകര്‍ കനയ്യ കുമാര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കി.
ദേശവിരുദ്ധ പ്രവര്‍ത്തകനായ കനയ്യ കുമാര്‍ പാകിസ്താനിലേക്ക് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാരിക്കേഡുകള്‍ വച്ചാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. സംഭവത്തില്‍ ഇരുപതോളം ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Share this Article
Related Topics