ഭുവനേശ്വര്‍ (ഒഡീഷ): റോഡ് നിര്‍മാണത്തിലെ അപാകം ചൂണ്ടിക്കാട്ടി പി.ഡബ്ല്യൂ.ഡി എന്‍ജിനീയറെ ഏത്തമിടീച്ച എം.എല്‍.എ അറസ്റ്റിലായി. ഒഡീഷയിലെ പട്‌നാഗറില്‍നിന്നുള്ള നിയമസഭാംഗം സരോജ് മെഹറാണ് അറസ്റ്റിലായത്.
സംസ്ഥാനം ഭരിക്കുന്ന ബിജു ജനതാദള്ളിന്റെ (ബി.ജെ.ഡി) എം.എല്‍.എയാണ് അറസ്റ്റിലായത്. പി.ഡബ്ല്യൂ.ഡി എന്‍ജിനിയറെ സരോജ് മെഹര്‍ ഏത്തമിടീക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം നടന്ന് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് അറസ്റ്റ്. വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമാണ് പോലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പി.ഡബ്ല്യൂ.ഡിയിലെ ജൂനിയര്‍ എന്‍ജിനിയര്‍ ജയകാന്ത് സബറിനെയാണ് റോഡ് പണിയിലെ അപാകം ചൂണ്ടിക്കാട്ടി എം.എല്‍.എ ജനങ്ങളുടെ മുന്നില്‍വച്ച് ഏത്തമിടീച്ചത്. തന്റെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ജനക്കൂട്ടം താങ്കളെ തല്ലിച്ചതയ്ക്കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്‍ജിനിയറുടെ ഭാര്യ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: Odisha, BJD MLA arrested, sit up row
Share this Article
Related Topics